Wednesday, December 14, 2011

വിശ്വാസം അതല്ലേ എല്ലാം

അങ്ങനെ നമ്മുടെ നേതാകന്മാര്‍ എല്ലാം കൂടി ഒരു തീരുമാനം എടുത്തു. ഇനി സമരവും വേണ്ട ഒന്നും വേണ്ട .പ്രധാനമന്ത്രി എല്ലാം നോക്കികോളും. ഇനിയിപ്പോള്‍ ഇടുക്കി തമിഴ്‌നാട്ടില്‍ ആക്കിയേക്കാം എന്ന് അങ്ങേരു പറഞ്ഞാല്‍ അത് ചെയ്യും. ഇതേ പ്രധാനമന്ത്രി കുറച്ചു ദിവസം മുന്പു ഉമ്മന്‍ ചാണ്ടിയോടും ഇതേ കാര്യം തന്നെ പറഞ്ഞത്‌. അപ്പോള്‍ ഒന്നും ഇല്ലാത്ത എന്ത് വിശ്വാസം ആണ് ഇപ്പോള്‍ ഉണ്ടായത് എന്ന് മനസിലാകുന്നില്ല.നിലവില്‍ കോണ്‍ഗ്രസ്‌ മാത്രമേ ഉള്ളെങ്കിലും ഭാവിയില്‍ ഇത് മറ്റുള്ളവരും ഏറ്റെടുത്തു നടപിലാക്കും എന്നാണ് തോന്നുന്നത്‌. പത്തു ദിവസം എന്ന അന്ത്യശാസനം നല്‍കിയവരൊക്കെ എവിടെ പോയി എന്നറിയില്ല.
ഇന്നത്തെ സംഭവങ്ങള്‍ കണ്ട ആര്‍ക്കും ഇതൊരു എഴുതിവെച്ച തിരകഥ പോലെ തോന്നും. പത്തു മിനിറ്റ് സംഭാഷണം. പ്രധാനമന്ത്രി എന്തോ കുറച്ചു വാക്ക് കൊടുത്തു. ഇറങ്ങി വന്ന ഉടനെ സമരം നിര്‍ത്തും എന്ന് പ്രഖ്യാപനം. എന്താണിത്? ആരെയാണ് നിങ്ങള്‍ ഭയക്കുന്നത്? അക്രമം നടത്തുന്ന തമിഴന്മാരെ ഭയക്കുന്നോ? അവരെ നിലക്ക് നിര്‍ത്തണം എന്ന് എന്ത് കൊണ്ട് ആവശ്യപെടുന്നില്ല? തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്ള മലയാളികള്‍ക്ക് ക്രിസ്മസ് അവധിക്കു നാട്ടില്‍ വരാന്‍ പോലും ഭയം ആണ്. അവര്‍ക്ക്‌ വേണ്ടി എന്ത് ചെയുന്നു നിങ്ങള്‍? കേരളത്തില്‍ ഉള്ള ആരും പ്രകോപനപരമായ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും വൈകോയെ പോലെ ഉള്ളവര്‍ തമിഴ് ജനതയെ പ്രകോപിപ്പിച്ചു തെരുവില്‍ ഇറക്കി. അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നത്  ഒരു സത്യമാണ്. മറുനാട്ടില്‍ ഉള്ള എല്ലാ മലയാളിയും പേടിച്ചാണ് കഴിയുന്നത്. ഇത് കണ്ടില്ലെന്നു നടിക്കരുത്.
ഇന്ന് പ്രധാനമന്ത്രി പ്രത്യേകിച്ച് ഒരു ഉറപ്പും നല്‍കിയില്ല. ഇതിനിടക്ക് തമിഴ്‌നാടിന്റെ നിലപാടുകള്‍ക്ക് ഒരു മാറ്റവും ഉണ്ടായിട്ടും ഇല്ല. കോടതി വിധി വരെ ചര്‍ച്ച ഇല്ല എന്നാണ് അവരുടെ നിലപാട്. അപ്പോള്‍ കോടതി വിധി പ്രതികൂലം ആയാല്‍ മാത്രമേ അവര്‍ ചര്‍ച്ചക്ക്‌ വരൂ എന്നതാണ് സത്യം.അല്ലാതെ ഇതില്‍ ഒരുപാട് പ്രതീക്ഷക്ക് വക ഒന്നുമില്ല. ഇനി ഇപ്പോള്‍ കേരളത്തില്‍ സമരം നിര്‍ത്തി എന്ന് വെച്ച് തമിഴന്മാര്‍ അക്രമം നിര്‍ത്തുകയും ഇല്ല. അപ്പോള്‍ ഇത് വെറും നാടകം അല്ലെ? ഒരു പക്ഷെ ഡിഎംകെ പോലുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദം മൂലം ഉണ്ടായ ഒരു തീരുമാനം. ജനങ്ങളുടെ കണ്ണില്‍ പോടീ ഇടാന്‍ ഉള്ള ഒരു തന്ത്രം.
ഈ സമരം തുടങ്ങി വെച്ചതു ജനങ്ങള്‍ ആണ്, മനസില്ലാമനസ്സോടെ ആണ് രാഷ്ട്രീയക്കാര്‍ ഇടങ്ങിയത്. ജനരോഷം തണുക്കാന്‍ നോക്കി നിന്ന അവര്‍ സമരത്തിന്റെ തീക്ഷ്ണത അല്പം കുറഞ്ഞപ്പോള്‍ തന്നെ ഈ നമ്പര്‍ അങ്ങ് ഇറക്കി. അതാണ് കാര്യം. ഇനി ഇപ്പോള്‍ പ്രധാനമന്തി എന്നും പറഞ്ഞു അങ്ങോട്ട്‌ മാറാലോ. ഇനി ആരും ഞങ്ങളോട് ചോദിച്ചു വരണ്ട എന്നും  ചെന്നിത്തല അണ്ണന്‍ പറഞ്ഞു വെച്ചേക്കുന്നത്. ഇതെല്ലം ഒരു വിശ്വാസത്തിന്റെ പുറത്താണ്. മുല്ലപെരിയാര്‍ പൊട്ടില്ല എന്ന വിശ്വാസം. ഇനിയിപ്പോള്‍ നമ്മുക്കും അങ്ങനെ അങ്ങ് വിശ്വസിക്കാം..പ്രധാനമന്ത്രി അല്ല. വിധിയെ.സംഭവിച്ചത്‌ എല്ലാം നല്ലതിന് , സംഭവിച്ചു കൊണ്ടിരിക്കുന്നത് നല്ലതിന് ,സംഭവിക്കാന്‍ ഇരിക്കുന്നതും നല്ലതിന്.

Saturday, December 10, 2011

ജഗന്‍ താങ്കള്‍ ഇറങ്ങണം

oomenchandy
ഇന്ന് അമ്മയുടെ  വക മലയാളി മക്കള്‍ക്ക് കുറെ ഉപദേശവും കത്തും ഉണ്ടായിരുന്നു രാവിലെത്തെ ഇംഗ്ലീഷ് പത്രങ്ങളില്‍. അമ്മ എന്നും ഉപദേശം എന്നും കേട്ടപ്പോള്‍ സമരം ചെയ്തവരെ ശപിച്ചു മുട്ടുകാല്‍ വരെ പൊട്ടിക്കുന്ന അമ്മ ആണെന്ന് വിചാരിക്കല്ലേ. ഇത് തമിഴ്‌നാടിന്റെ അമ്മ. അത് വായിച്ചപ്പോള്‍ ഇത് വരെ തമിള്‍നാട് ഉയര്‍ത്തിയ വാദങ്ങളുടെ മേലെ ഒന്നും ഉണ്ടെന്നു തോന്നിയില്ല. ഒരു ഭൂമാഫിയ കൈയേറ്റം പറഞ്ഞിട്ടുണ്ട് അത്ര മാത്രം. അതിപ്പോള്‍ ആ എണ്ണൂറ് ഏക്കെര്‍ ഭൂമിയില്‍ കയ്യേറ്റം നടത്താന്‍ പറ്റിയ ആരും കേരളത്തില്‍ ഇല്ല. തമിഴ്നാട് അധികൃതരുടെ അനുവാദം ഇല്ലാതെ ഡാമിലെ ഗാലെറിയില്‍ പോലും ആര്‍ക്കും കേറാന്‍ പറ്റില്ല. ഇനി‍ അങ്ങനെ വല്ലതും ഉണ്ടേല്‍ തമിഴ്നാട് സര്‍ക്കാരിനു പരസ്യപെടുത്താം, എല്ലാ മലയാളികളും പിന്തുണക്കും.

മേല്പറഞ്ഞ കത്തിലെ പ്രധാന വാദം സുപ്രീംകോടതിയില് നടക്കുന്ന കേസിന്റെ സമയത്ത് ജഡ്ജിമാര്‍ നല്‍കിയ ഓരോ കമന്റുകള്‍ ആണ്. ഒരു പരിധി വരെ നമ്മള്‍ക്ക് വേണ്ടി കേസ് വാദിച്ച ദണ്ടപാണി അണ്ണനെ പോലെ ഉള്ള വകീലന്മാരുടെ പരാജയം ആണ് ഇതിനു കാരണം. പ്രേമചന്ദ്രന്‍ എന്നാ മന്ത്രി ഇല്ലായിരുന്നിലെങ്കില്‍ ഇന്നും കുറെ കൂതറ വക്കീലന്മാര്‍ ആയിരിക്കും കേസ് വാദിക്കുന്നത്. ഹൈകോടതിയില്‍ പോലും നന്നായി വാദിക്കാന്‍ കഴിയാത്ത വക്കീലന്മാരുടെ കഴിവ് കേടാണ്, സുപ്രീംകോടതിയില്‍ ഇത്തരം ഒരു അവസ്ഥക്ക് കാരണം ആയത്.

പിന്നെ ഇതിലെ സാങ്കേതികതയെകുറിച്ചുള്ള വാദങ്ങള്‍ക്ക് മറുപടി ജെയിംസ്‌ വില്‍സണ്‍ എന്ന പാവം PWD എഞ്ചിനീയര്‍ തന്റെ ബ്ലോഗില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അതിലെ വിവരങ്ങള്‍ മാത്രം മതി അമ്മക്ക് മറുപടി കൊടുക്കാന്‍. തമിഴ്നാട് ഉയര്‍ത്തിയ ഓരോ വാദങ്ങള്‍ക്കു ഉള്ള മറുപടി ആ ബ്ലോഗില്‍ ഉണ്ട്. ജെയിംസ്‌ വില്‍സന്റെ ബ്ലോഗും ഫേസ്ബുക്ക് പേജും താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/jameswilson1969

http://jamewils.blogspot.com/

ഉമ്മച്ചാ, താങ്കള്‍ എഴുതിയ പ്രേമലേഖനങ്ങള്‍ക്ക് മറുപടി ദേശീയ പത്രങ്ങളില്‍ നിന്നും വായിച്ചു കാണുമല്ലോ. എല്ലാ വിശദാംശങ്ങളും ചേര്‍ത്ത് മറുപടി ഒരെണ്ണം അങ്ങ് തട്ട്. രാജ്യം മുഴുവന്‍ അറിയട്ടെ എന്താണ് കേരളത്തിന്റെ ആശങ്ക എന്ന്. ഇല്ലെങ്കില്‍ നമ്മള്‍ ഡാം പൊട്ടും വരെ പ്രേമലേഖനവും എഴുതി പ്രമേയവും പാസ് ആക്കി ഇരിക്കുകയെ ഉള്ളു. കാശിറക്കി പരസ്യം കൊടുക്ക്‌. നമ്മുക്ക് പ്രശ്നത്തിലെ അവസാനത്തെ ചിരി ചിരിക്കെണ്ടാതാണ്.അതിനു മിണ്ടാതിരുന്നിട്ടു കാര്യമില്ല. ഇറങ്ങണം.ഇറങ്ങി പോരാടണം.അമ്മയെ പോലെ.

Wednesday, December 7, 2011

കേരളത്തിലെ ജനങ്ങള്‍ വെറും ഉമ്മന്‍മാര്‍ ആണോ?


മുല്ലപെരിയാര് വിഷയത്തില്‍‍.കുറെ ദിവസമായി കേരളത്തിലെ ജനങ്ങളെ കളിയാക്കുന്ന തരത്തില്‍ ആണ് നമ്മുടെ ഭരണ നേതൃത്ത്വം പെരുമാറുന്നത്.

എജി കോടതിയില്‍ ജനങ്ങളെ  മണ്ടന്മാര്‍ ആകുന്ന പ്രസ്താവന നടത്തി. മുല്ലപെരിയാര്‍ വെള്ളം ഇടുക്കി താങ്ങുമത്രേ.കൂടെ കുറെ വിദഗ്ധര്‍. ഒരു ഡാം പൊട്ടിയാല്‍ പ്രളയം ആണെന്ന് ഉണ്ടാകാന്‍ പോകുന്നത് എന്ന്  മനസിലാക്കാന്‍ വക്കീലിന്റെ സ്പെകുലഷനോ വിദഗ്ദ്ധന്റെ എക്സ്പേര്‍ട്ടിസവോ വേണ്ട. വെറും നാലാം ക്ലാസും ഗുസ്തിയും മതി. ഇതിന്റെ പേരില്‍ മാധ്യമ വിചാരണ എന്ന് പറഞ്ഞു കരയുന്ന എജിക്കും മാത്രം ഇപ്പോളും കാര്യം മനസിലായിട്ടില.

ഇന്നലെ ഉമ്മന്‍ പറഞ്ഞു എജി മിടുക്കന്‍ ആണ് പുള്ളിക്കാരന്‍ എല്ലാം കൃത്യമായി ആണ് പറഞ്ഞത്, പിന്നെ ഭൂകമ്പം ഒക്കെ വരുമെന്ന് അങ്ങേര്‍ക്ക്‌ അറിയില്ലാരുന്നു. അതാ പറയാഞ്ഞത് എന്ന്.ജലനിരപ്പ്‌ ഒക്കെ അങ്ങേരുടെ വകുപ്പല്ല. കോടതി ചോദിച്ചതിനു കൃത്യമായ മറുപടി നല്കാന്‍ പറ്റിയില്ലത്രേ. പിന്നെ വക്കില്‍ എന്തിനാ? സര്‍ക്കാര്‍ എഴുതി കൊടുക്കുന്നത് മാത്രം വായിക്കാന്‍ ആണേല്‍ പിന്നെ ഇത്രേം കാശും കൊടുത്തു ഒരാളെ എജി എന്നും പറഞ്ഞു നിയമിക്കണോ.?ഇന്ന് മന്ത്രിസഭാ മുന്‍പില്‍ എജിയെ വിളിച്ചു വരുത്തിയിട്ട് വിശദീകരണം ചോദിച്ചു. അവിടെയും എജി മിടുക്കന്‍. എല്ലാം കഴിഞ്ഞിട്ട് പറയുകയാ ഞങ്ങള്‍ സത്യവാങ്മൂലം വിശദമായി കൊടുക്കും എന്ന്.

അല്ല , അപ്പോള്‍ എജി ഇത് വരെ പറഞ്ഞത് ഒന്നും വ്യക്തം അല്ലെ. ഇന്നലെ ഏതോ കുറെ വിദഗ്ധന്‍മാരും ആയിട്ട് ചെന്ന് എന്തോ ഒക്കെ പറഞ്ഞാലോ. അതൊന്നും അപ്പോള്‍ വിശദം അല്ലാരുന്നോ? അങ്ങനെ ആണേല്‍ പിന്നെ എന്തിനാ എജി പറഞ്ഞത് സര്‍ക്കാരിന്റെ നിലപാട്‌ ആണെന്നും പുള്ളിക്കാരന്‍ എന്തോ സംഭവം ആണെന്നും ഒക്കെ വിളിച്ചു പറയുന്നതു. കേരളത്തിലെ ജനങ്ങള്‍ വെറും ഉമ്മന്‍മാര്‍ ആണോ? ഇതൊന്നും ചോദിയ്ക്കാന്‍ ആരും ഇല്ലാലോ. എല്ലാരും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢികള്‍ ആകുന്നു.

സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഉള്ള പ്രധാനമന്ത്രിയെ കൊണ്ട്‌ ഒരു തീരുമാനം എടുപിക്കാന്‍ കഴിയാത്ത ചെന്നിത്തല അണ്ണന്‍ സമരം കോണ്‍ഗ്രസ്‌ ഏറ്റെടുത്തു എന്ന് പ്രഖ്യാപിച്ചു. ഉമ്മന്‍ ചുമ്മാ കത്തയക്കാന്‍ മാത്രം ആയി. പിന്നെ സഖാക്കള്‍ ആണേല്‍ പിബി എന്താ പറഞ്ഞത് എന്നാ സംശയത്തില്‍. ജയലളിത കൈകൂലി മേടിച്ചവരുടെ ലിസ്റ്റ്‌ ഇപ്പോള്‍ പൊട്ടിക്കും എന്നും പറഞ്ഞു കൊണ്ടിരിക്കുന്നു. അത് നടക്കാന്‍ കേരള ജനത ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.ഇതിനിടയില്‍ തമിഴ്നാട്ടില്‍ ഉള്ള പാവപെട്ട മലയാളികള്‍ക്ക് എതിരെ അക്രമം. എല്ലാം കൂടി ചേര്‍ത്ത് വായികുമ്പോള്‍ ഒന്നു ഉറപ്പാണ്‌. ഇനി കേരള ജനതയെ സഹായിക്കാന്‍ സാക്ഷാല്‍ ദൈവം തമ്പുരാന് മാത്രേ അത് വരെ നമ്മള്‍ എല്ലാം വെറും ഉമ്മന്‍മ്മാര്‍. എല്ലാം സഹിക്കുക.

Tuesday, December 6, 2011

മധുര മനോഹര ഭാരതം




ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ കാണാതാകുന്ന ഒരു രാജ്യം ഉണ്ട്. ചൈന. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണേല്‍ ഒരു രാജ്യം കൂടി വരും. ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാജ്യം. ഇന്ത്യ എന്ന് പറയും. എന്ത് കൊണ്ട് ഇന്റര്‍നെറ്റ്‌ നിയന്ത്രിക്കണം. യാതൊരു കുറ്റവും ചെയ്യാതെ വെറുതെ മാറി ഇരിക്കുന്ന സോണിയ ഗാന്ധിയെ എന്തോ ആകി ചിത്രീകരിച്ചു. പിന്നെ മതങ്ങളെ നിന്ദിച്ചു. അതും എന്നും നടന്നു കൊണ്ടിരിക്കുന്നു. മോശം മോശം.ഇങ്ങനെ ഒക്കെ ചെയ്തവരോട്‌ ദൈവം ചോദിക്കും എന്നാരുന്നു പണ്ടൊക്കെ പറയുന്നത്. ഇപ്പോള്‍ അങ്ങനെ അല്ല. പൊതു ജനം എന്നാ കഴുതകള്‍ക്ക് തോന്നുനത് പോലെ വിളിച്ചു പറയാന്‍ ഉള്ള സ്വാതന്ത്ര്യം തരാന്‍ പറ്റില്ല. എങ്ങനെ ജീവിക്കണം എന്ന് സര്‍ക്കാര്‍ പറയും. അത് പോലെ അങ്ങ് കഴിഞ്ഞാല്‍ മതി എല്ലാവനും.

പണ്ടുകാലത്ത് നാട്ടുമ്പുറത്തെ കവലയില്‍ ഇരുന്നു എല്ലാവരും സര്‍ക്കാരിനെ കുറ്റം പറയും. എല്ലാവര്‍ക്കും വായില്‍ തോന്നുന്ന എല്ലാം പറയാം. അത് തന്നെ ആണ് സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. പക്ഷെ ഒരു കവല ചര്‍ച്ചക്ക്‌ മേലെ ഭരണകൂടത്തെ തന്നെ വീഴ്ത്താന്‍ ഉള്ള കഴിവ് ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ രാഷ്ട്രീയക്കാര്‍ എതിര്‍ക്കാന്‍ തുടങ്ങി.ഇന്നിപ്പോള്‍ എല്ലാ സമരങ്ങളുടെയും തുടക്കം ആയി ഈ കൂട്ടായ്മകള്‍ . എല്ലാവരും എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്. എല്ലാ തെണ്ടിത്തരത്തിനും ഉടനെ അങ്ങ് പ്രതികരിച്ചു കളയും.എല്ലാം തീര്‍ന്നല്ലോ.ഇനിയിപ്പോള്‍ കുറച്ചു കാര്യങ്ങള്‍ കൂടി സര്‍ക്കാര്‍  ചെയ്താല്‍ ഇന്ത്യ ഉത്തമ രാജ്യം ആകും.



1.രാഷ്ട്രീയം പ്രമേയം ആയ സിനിമകളില്‍ നേതാക്കന്മാരെ കളിയാക്കുന്ന രംഗങ്ങള്‍     മുറിച്ച് മാറ്റുക.

2.  രാഷ്ട്രീയക്കാരെ അഴിമതിക്കാരെന്ന് വിളിക്കുന്ന ജനങ്ങളെ ജയിലില്‍ അടക്കുക. ഞങ്ങള്‍ വെറും പാവങ്ങളാണ്.

3. ജനങ്ങള്‍ എപ്പോള്‍ വാ തുറക്കണം എന്ന് മന്ത്രിമാര് പറയും, അപ്പോള്‍ പറഞ്ഞാല്‍ മതി.

4. വോട്ടു ചെയ്യുക മാത്രമാണ് ജനങ്ങളുടെ കടമ. അത് അങ്ങ് നടത്തിക്കോണം. ഞങ്ങള്‍ പലതു ചെയ്യും. അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല.

5. വിലകയറ്റം, അഴിമതി , നിരക്ക് വര്‍ധനവ്, പലിശ വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ മുറ പോലെ നടക്കും. അതൊക്കെ കണ്ടു രാഷ്ട്രീയക്കാരെ ചെരുപ്പേറ്, മുഖത്തടി തുടങ്ങിയ ഐറ്റം ആയി വരുന്നവരെ തൂകി കൊല്ലുന്നതയിരിക്കും.

6. അടുത്ത പടിയായി എല്ലാ ടെലിവിഷന്‍ ന്യൂസ്‌ ചാനലുകളും സര്‍ക്കാര്‍ കീഴില്‍ ആക്കണം. എന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ മന്ത്രിമാരുടെയും ,എംപി മാരുടെയു പ്രസംഗം മാത്രം. വേറെ ഒന്നും കാണിക്കുന്നതല്ല.

ഇത് പോലെ ഉള്ള ക്രിയാത്മകമായ ഉത്തരവുകള്‍ വഴി നമ്മുടെ ഭാരതത്തെ ചൈന പോലെ ഒരു മധുര മനോഹരമായ രാജ്യം ആകും.. എല്ലാവര്ക്കും ഇത് പോലെ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്..







Saturday, December 3, 2011

ഒറ്റുകാരെ നിങ്ങള്‍ക്ക്‌ മാപ്പ് ഇല്ല



339078_236504993081963_100001673929355_613741_1180453842_o
ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജ് ആണ് മുകളില്‍. ഇതില്‍ മനോരമ ഒഴിച്ച് ബാകി എല്ലാ പത്രങ്ങളും ഇന്നലെ നടന്ന ചതിയെ പറ്റി വിശദമായി എഴുതിയപ്പോള്‍ മനോരമ മാത്രം എജി പറഞ്ഞത് ചാനലുകള്‍ ഏറ്റു പിടിച്ചു വിവാദമാക്കി എന്ന് പറഞ്ഞു..ഇത് കണ്ട എനിക്ക് ആദ്യം തോന്നിയത്‌ ലേലം സിനിമയിലെ സോമന്‍ പറയുന്ന ഡയലോഗ് ആണ്. “ അപ്പന്‍ അപ്പൂപ്പന്മാര് മുതല്‍ തുടങ്ങിയ ഒറ്റ് കൊടുക്കല്‍. “.. ബ്രിട്ടിഷുകാര്‍ ഭരിക്കുമ്പോള്‍ മുതല്‍ അവരുടെ ചെരുപ്പ് നക്കി തുടങ്ങിയ പാരമ്പര്യം അവര്‍ കാണിച്ചു.. തങ്ങള്‍ ഇപ്പോളും തന്തക്ക് പിറന്നവര്‍ എന്ന് തെളിയിച്ചു .

തമിഴ്നാട് മുഴുവന്‍ തോട്ടവും ഫാക്ടറികളും പലവിധ കച്ചവടങ്ങളും ഉള്ള മനോരമ കുടുംബത്തില്‍ നിന്ന് ഇത് മാത്രമേ നമ്മുക്ക് പ്രതീക്ഷിക്കാന്‍ പറ്റുകയുള്ളൂ. അക്ഷരങ്ങള്‍ നന്നായി വിറ്റ്‌ മാറി മാറി വരുന്ന ഭരണകൂടങ്ങളെ സുഖിപിച്ചു ജീവിക്കുന്ന ഇവന്മാര്,‍ ഇത് വരെ ഒരു ജനകീയ കാര്യങ്ങളില്‍ പോലും ഞങ്ങള്‍ക്ക് ഒപ്പും നിലക്കാത്ത ഇവരെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉള്ള പത്രം ആക്കുന്ന ഓരോ മലയാളികളും സ്വയം വിഡ്ഢികള്‍ ആകുക ആണ്. എന്റെ വീട്ടിലും ഇതേ പത്രം ആണല്ലോ വായികുന്നത് എന്നോര്‍ത്ത് ഞാന്‍ സ്വയം ലജ്ജിക്കുന്നു..

ഒരു പത്രം എന്നത് ഭരികുന്നവരെയും സമുദായ സംഘടനകളുടെയും എല്ലാം താങ്ങി നടക്കുന്നത് ആകരുത്. പാവങ്ങളുടെ കണ്ണീരും ജനകീയ വിഷയങ്ങളും മുന്നോട്ടു കൊണ്ട് വരുന്നത് ആയിരിക്കണം. നിങ്ങള്ക്ക് അവരുടെ  ഉദ്ധാരണം കൂട്ടാന്‍‍ തടവി കൊടുക്കാം. പക്ഷെ ഞങ്ങളുടെ ശവത്തിനു മുകളില്‍ ചവിട്ടി ആകരുത്.  മുല്ലപെരിയാര്‍ വിഷയം തുടങ്ങിയപ്പോള്‍ മുതല്‍ ജനങ്ങളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു മാധ്യമങ്ങള്‍ ഇന്ത്യവിഷനും മംഗളവും ആരുന്നു. പത്രധര്‍മ്മം അവര്‍ പാലിച്ചു, ജനങ്ങളുടെ പ്രതിഷേധം കൂടിയപ്പോള്‍ എല്ലാ മാധ്യമങ്ങളും ഇറങ്ങി. പക്ഷെ ഇത്രയും തരം താണ രീതിയില്‍ ഒരു മാധ്യമവും വാര്‍ത്ത കൊടുത്തിട്ടില.

ഈ റിപ്പോര്‍ട്ടിലെ എജി പറയുന്ന വാക്കുകള്‍ മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത അതെ വാചകം തന്നെയാണ്. പക്ഷെ മറ്റു മാധ്യമങ്ങള്‍ക്ക്‌ തോന്നാത്ത ഈ ഒരു വശം നിങ്ങള്ക്ക് എവിടുന്നു കിട്ടി എന്ന് ഒന്ന് വിശദമാക്കിയാല്‍ കൊള്ളാം. കുറെ കാശും ഭൂമിയും വാങ്ങി കേരള താല്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരെയും, കോടമ്പാക്കത്തെ വീട്ടില്‍ കിടന്നുറങ്ങി മലയാളികള്‍ക്ക വേണ്ടി വെള്ളിത്തിരയില്‍ മാത്രം ശബ്ദം ഉയര്‍ത്തുന്ന സിനിമക്കാരെയും ജനങ്ങള്‍ മറക്കും. പക്ഷെ ഇത് പോലെ തെറ്റിധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കുന്ന ഒറ്റുകാരെ, മലയാള മനസാക്ഷി നിങ്ങള്‍ക്ക് മാപ്പ് തരില്ല.

വാര്‍ത്തയുടെ ഓണ്‍ലൈന്‍ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.കഴിയുമെങ്കില്‍ കുറച്ചു പ്രതികരണങ്ങള്‍ കൊടുക്കുക.
http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10548375&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

Friday, December 2, 2011

ഒരു ജനതയുടെ ദീനരോദനം



കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി മുല്ലപെരിയാര്‍ വിഷയത്തില്‍ ഞാനും എന്റെ ഒരുപാട് കൂട്ടുകാരും ഫേസ്ബുക്ക് വഴി ആകും വിധം ഉള്ള പ്രചാരണം നടത്തി. കൂട്ടുകാരായ തമിഴരോട് വാദിച്ചു. കേരളത്തിന്റെ എല്ലാ സങ്കടവും അറിയിക്കാന്‍ ശ്രമിച്ചു. എല്ലാം ഒരു പകല്‍ കൊണ്ട് തകിടം മറിഞ്ഞു. അഡ്വക്കേറ്റ്‌ ജനറല്‍ എന്ന വലിയ പോസ്റ്റില്‍ ഇരിക്കുന്ന മനുഷന്‍ നമ്മുക്ക് വേണ്ടി വാദിച്ചു ജയികുമെന്നു വിചാരിച്ചു ഞാനും എന്നെ പോലെ ഉള്ള മണ്ടമാരായ മലയാളികളും. എന്നാല്‍ സംസഥാനം മുഴുവന്‍ വിഡ്ഢികളുടെ നാടാണ് എന്നാ രീതിയല്‍ കേരളത്തിന്‌ എതിരെ വാദിച്ചു അയാള്‍. പുറകെ വന്ന പല വാര്‍ത്തകളും കേട്ടപ്പോള്‍ രാഷ്ട്രീയ കോമരങ്ങള്‍ എന്ന വര്‍ഗത്തോട് ഉള്ള പുച്ഛവും ദേഷ്യവും വര്‍ധിച്ചു.

കേരളത്തിലെ പ്രമുഖരായ പല രാഷ്ട്രീയക്കാര്‍ക്കും തമിഴ്നാട് ഒരു പാട് കൊടുത്തിട്ടുണ്ട് . അതിന്റെ കണക്കുകള്‍ വെളിയില്‍ വരുമെന്ന് അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഒരു അങ്കലാപ്പ്.  അവിടെ കേന്ദ്രത്തിലെ ഇവന്മാരുടെ ഒക്കെ തലവന്മാരും ഒരുപാട് മേടിച്ചു വെച്ചിട്ടുണ്ട്. ഒരുത്തനും ഇനി വാ അനക്കില്ല. കുറെ തന്തക്കു പിറക്കാത്ത രാഷ്ട്രീയക്കാര്‍ , അവരുടെ  ഓരോ വാക്കും പ്രവര്‍ത്തിയും ഒരു ജനതയെ ആണ് ചതികുന്നത്.
എല്ലാ അഞ്ചു കൊല്ലം കൂടുമ്പോള്‍ ചിരിച്ചു കൊണ്ട് വന്നു അത് ചെയ്യും ഇത് ചെയ്യും എന്ന് എല്ലാ നാറികളും പറയും. ഇവന്മാരെല്ലാം ഇത്രക്ക്‌ നട്ടെല്ല് ഇല്ലതവന്മാരാ എന്ന് ഇപ്പോള്‍ ജനങ്ങള്‍ മനസിലാക്കി കൊണ്ടിരിക്ക ആണ്..എല്ലാവനും വേണം പണം. നിങ്ങള്‍ കട്ട് മുടിച്ചോ.. ആരും ഒന്നും പറയില്ല. പക്ഷെ ഇനി എങ്കിലും ഇറങ്ങുക. മുപ്പത്തി അഞ്ചു ലക്ഷത്തിലധികം ആളുകള്‍ ആണ് തൂകില്‍ ഇടാന്‍ ഉള്ള പ്രതികളെ പോലെ കാത്തിരിക്കുന്നത്. അവരില്‍ നിങ്ങളുടെ അമ്മയും ഇല്ലേ. അതെങ്കിലും ആലോചിക്കുക. എല്ലാരും ചേര്‍ന്ന് ഇല്ലാതാകാന്‍ പോകുന്നത് ഒരു സംസ്കാരം ആണ്.  ഓര്‍ക്കുക..

നിങ്ങള്‍ മേടിച്ച പണത്തിന്റെ അളവ് എത്രയും ആയിക്കോട്ടെ. പക്ഷെ അത് കെടുത്തിയത് ഒരുപാട് പേരുടെ സമര പ്രതീക്ഷകള്‍ ആണ്.  തുറന്നു പറഞ്ഞൂടെ നിങ്ങള്‍ക്ക്. ഒരു പക്ഷെ രാഷ്ട്ര താല്പര്യം നോക്കി ഇപ്പോള്‍ എല്ലാവരും ക്ഷമിച്ചു എന്ന് വരാം. പക്ഷെ ഈ ഡാം തകര്‍ന്നു ഒരാളുടെയെങ്കിലും ജീവന്‍ പോയാല്‍, ഒരു ജനത എങ്ങനെയാണ് പ്രതികരികുന്നത് എന്ന് പറയാന്‍ പറ്റില്ല.  നിങ്ങള്‍ പാടി നടക്കുന്ന വികസനങ്ങള്‍ അല്ല , ജീവിക്കാനുള്ള അവകാശം എങ്കിലും മലയാളികള്‍ക്ക് കൊടുക്കുക. നമ്മുടെ രാഷ്ട്രത്തെ അരാജകത്വത്തിലേക്ക് തള്ളി വിടാതെ നോക്കുക .. ഒരു ജനത മുഴുവന്‍ ഇപ്പോള്‍ നിങ്ങളിലേക്ക്‌ ഒത്തു നോക്കുകയ്യാണ്.. എന്തെകിലും ചെയ്യ്..

ഒരു പാവപെട്ട പൗരന്‍…

Wednesday, July 20, 2011

കേരള നിയമസഭയില്‍ ഭൂരിപക്ഷ കുറവോ..??


കഴിഞ്ഞ രണ്ടു സര്‍ക്കാരിന്റെ ഭരണ കാലത്ത്‌ ഏത് അംഗത്തിനും എപ്പോളും ഓടി വന്നു കേറാന്‍ പറ്റുന്നതും ഇറങ്ങി പോകാന്‍ പറ്റുന്നതും ആയ അവസ്ഥ ആരുന്നു നിയമസഭ. ഇന്ന് രണ്ടു പേര്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ ഭൂരിപക്ഷം ഇല്ലാതായി എന്ന് പ്രതിപക്ഷത്തെ കൊണ്ട് പറയിപിക്കുന്ന നിലയില്‍ എത്തിപെട്ടു കാര്യങ്ങള്‍. അതിനെ പറ്റി ചാനലുകള്‍ ആയ ചാനലുകള്‍ മുഴുവന്‍ വാഗ്വാദങ്ങളും. വിപ്ലവകരമായ പല മാറ്റങ്ങളും പ്രഖ്യാപിച്ചു അധികാരത്തിന്‍റെ ആദ്യ നാളുകള്‍ ഗംഭിരമാക്കിയ ഒരു സര്‍ക്കാരിന്റെ ദയനീയ മുഖം ആണ് നിയമസഭയില്‍ ഇന്ന് കണ്ടത്.

കേരളത്തിലെ ഭരണ പക്ഷത്തിനു നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ ആകെ 73 അംഗങ്ങള്‍. ഇന്ന് ഒഴിവാക്കാനാവാത്ത കാരണത്താല്‍ ടി യു കുരുവിളയും ഡല്‍ഹിയില്‍ ആയത് കൊണ്ട് ഹൈബി ഈഡനും ഇല്ല. സ്പീക്കറിനെ മാറ്റിയാലും ഉണ്ട എഴുപത്. എന്നാല്‍ ധന വിനിയോഗ ബില്ലിന്റെ ചര്‍ച്ച തീരുന്ന സമയത്ത്  പുറത്ത്‌ പോയ കെ അച്യുതനും ,വര്‍ക്കല കഹാറും വരാന്‍ താമസിച്ചപ്പോള്‍ 68 ആയി മാറി. പ്രതിപക്ഷത്ത്‌ ഒരാള്‍ ഇല്ലാത്തതിനാല്‍ അവര്‍ 67.ഇങ്ങനെയാണ് ഭരണപക്ഷത്തിന്റെ നിലപാട്‌ . എന്നാല്‍ ഈ പറയുന്ന അറുപതെട്ടു ഇല്ല എന്നതാണ് പ്രതിപക്ഷ ആരോപണം. ഇതില്‍ ഏതാ ശെരി എന്ന് ആര്‍ക്കും അറിയില്ല . അതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ തീരുമാനം എടുക്കും എന്ന് വിചാരിക്കുന്നു.

ഇവിടെ പ്രസക്തമായ കാര്യം ഏതാണ്ട് ഒരു തൂക്കു സര്‍ക്കാര്‍ ആയ നമ്മുടെ ഭരണപക്ഷം വേണ്ടത്ര മുന്‍കരുതല്‍ എടുത്തോ എന്നതാണ്. ഭരണ സ്ഥിരത എത്രത്തോളം ഉണ്ട് എന്ന് ജനങ്ങളില്‍ ഒരു ആശങ്ക സൃഷ്ടിക്കാന്‍ ഇന്നത്തെ സംഭവം കൊണ്ട് അവര്‍ക്ക്‌ സാധിച്ചു. മാണിയും കുഞ്ഞാലികുട്ടിയും തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ്ണ്‍ എന്ന് അല്ലെങ്കില്‍ തന്നെ എല്ലാവരും ഉറപിച്ചു വെച്ചിരികുന്നതാണ്.  ഇന്നത്തെ സംഭവത്തോടെ ഒരു ചായക്ക് അല്ലെങ്കില്‍ ഒരു അംഗത്തിന്‍റെ മൂത്രശങ്ക തെറിപ്പികാവുന്ന സര്‍ക്കാര്‍ എന്ന പേരുദോഷം കൂടി ആയി. വെറുതെ അല്ല ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്നും മോചിപിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഗണേശന്‍ എങ്ങാനും ഇടഞ്ഞാല്‍ തീര്‍ന്നു ചാണ്ടി ഭരണം. വൈകുന്നേരം ചാനല്‍ ചര്‍ച്ചകളില്‍ ചീഫ്‌ വിപ്പായ ജോര്‍ജ് ചേട്ടനും കൂട്ടരും ഹൈബിയെയും കഹാറിനേം അച്ചുതനേം എല്ലാം വിമര്‍ശികുന്നത് കണ്ടു. ഇതാണോ ഇനി സംഭവിക്കാന്‍ പോകുന്നത്.. പരസ്പരം ഉള്ള ചെളി വാരി ഏറിയാല്‍. അച്ചുമാമനെ പാര്‍ട്ടി തളച്ചു ഉമ്മനെ ഘടകകക്ഷികളും. കേരളം പിന്നേം സ്വാഹാ....

ഇനി പ്രതിപക്ഷം. ഭരണത്തില്‍ കേറിയിട്ട് മൂന്ന് മാസം പോലും തികയാത്ത സര്‍ക്കാര്‍ ആണ് എന്നുള്ള ഒരു മാന്യമായ പരിഗണന പോലും കൊടുകാതെ പിള്ളേരെ ഇറക്കി കുറെ പുകിലുകള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ അതൊന്നു കെട്ടടങ്ങിയപ്പോള്‍ അടുത്ത പുകമറയും ആയി എത്തി. പാവം കുഞ്ഞൂഞ്ഞിനെ ഒന്ന് ഭരിക്കാന്‍ വിട് എന്റെ അച്ചുമാമ. കേരളം രക്ഷപെടട്ടെ. കുഞ്ഞൂഞ്ഞ് ന്യൂയോര്‍ക്ക്‌ ടൈംസില്‍ വരെ എത്തിയില്ലേ. ഇനി ഉടനെ  ഒരു തെരഞ്ഞടുപ്പ്‌ ഒന്നും കേരളം താങ്ങില്ല. മിണ്ടാതിരുന്നാല്‍ മതി..മറ്റവന്‍മാരു തന്നെ അടിച്ചു പിരിഞ്ഞു നിങ്ങള്‍ക്ക്‌ വഴി ഉണ്ടാക്കിളും. വെറുതെ ഞങ്ങള്‍ പൊതുജനത്തെ വെറുപ്പികാതെ  ഇരുന്നാ മതി.

എന്തായാലും ഇനി ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ സിനിമകള്‍ക്ക്‌ വല്ല്യ പ്രസക്തി ഇല്ല. എന്നും ഉഗ്രന്‍ ലൈവ് ഷോ അല്ലെ ടിവിയില്‍. ഇത് പോലെ ഉള്ള കോമഡി സ്കിറ്റുകള്‍ സിനിമാലയില്‍ മാത്രേ കണ്ടിട്ടാവൂ.. എന്‍റെ കേരളമേ.. പ്രവാസ ജീവിതം തന്നെ ശരണം..